മുന്‍നിര വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട ഈ വര്‍ഷം അവസാനത്തോടെ മൂന്ന് പുതിയ വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഇതില്‍ രണ്ടെണ്ണം മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍ സെഗ്‌മെന്റിലാണ്. കോപാക്ട് എസ് യുവി രംഗത്ത് തരംഗമാകാന്‍ ലക്ഷ്യമിട്ടാണ് മൂന്നാമത്തെ വാഹനം. അര്‍ബന്‍ ക്രൂയിസര്‍ നിര്‍ത്തലാക്കിയതിന്റെ വിടവ് ഈ നാല് മീറ്ററില്‍ താഴെയുള്ള കോപാക്ട് എസ്യുവി നികത്തുമെന്നാണ് കണക്കുകൂട്ടല്‍. മാരുതി സുസുക്കി ഫ്രോങ്ക്സിന്റെ പേരും ലോഗോയും മാറ്റി റീബാഡ്ജ് ചെയ്ത പതിപ്പായിരിക്കും ഇത്. ഫ്രോങ്ക്‌സിനെ അപേക്ഷിച്ച് ഫ്രണ്ട്, റിയര്‍ പ്രൊഫൈലുകളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാകും ഇത് അവതരിപ്പിക്കുക. 1.2-ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് 90 പിഎസ് പെട്രോള്‍ എഞ്ചിനും 1.0-ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് 100 പിഎസ് പെട്രോള്‍ എഞ്ചിനും ഉള്‍പ്പെടെയുള്ള പവര്‍ട്രെയിന്‍ ഓപ്ഷനുകളിലായിരിക്കാം മോഡല്‍ പുറത്തിറങ്ങുക എന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം പുറത്തിറക്കാന്‍ പോകുന്ന രണ്ടു എംപിവികളില്‍ ഒന്ന് ടൊയോട്ട റൂമിയോണ്‍ ആണ്. മാരുതി സുസുക്കി എര്‍ട്ടിഗയുടെ റീബാഡ്ജ് ചെയ്ത പതിപ്പാണിത്. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് 103 പിഎസ് പെട്രോള്‍ എഞ്ചിനും ഏഴ് സീറ്റര്‍ ഇന്റീരിയറും ഓള്‍-ബ്ലാക്ക് ലേഔട്ടില്‍ ഉണ്ടായിരിക്കും. ടൊയോട്ട റൂമിയോണിന് എര്‍ട്ടിഗയേക്കാള്‍ അല്‍പ്പം ഉയര്‍ന്ന വില പ്രതീക്ഷിക്കാം. ടൊയോട്ടയുടെ നിരയിലെ രണ്ടാമത്തെ എംപിവി പുതിയ വെല്‍ഫയര്‍ ആയിരിക്കും. വെല്‍ഫയര്‍ അതിന്റെ 2.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍-ഹൈബ്രിഡ് പവര്‍ട്രെയിന്‍ നിലനിര്‍ത്തുന്നു. പരമാവധി പവര്‍ 250 പിഎസ് ആണ്.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan