ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രം ‘ഐഡന്റിറ്റി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. തെന്നിന്ത്യന്‍ സൂപ്പര്‍ നായിക തൃഷ ആദ്യമായി ടൊവിനോയുടെ നായികയാകുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഐഡന്റിറ്റി. സെവണ്‍ത് ഡേ, ഫോറന്‍സിക് എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അഖില്‍ പോള്‍- അനസ് ഖാന് എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐഡന്റിറ്റി. രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്ല്യത്താണ് ഐഡന്റിറ്റിയും നിര്‍മിച്ചിരിക്കുന്നത്. സൂപ്പര്‍ ഹിറ്റ് തെന്നിന്ത്യന്‍ സിനിമകളിലെ സുപ്രധാന വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരം വിനയ് റായ്, ബോളിവുഡ് നടി മന്ദിര ബേദി, അജു വര്‍ഗീസ്, ഷമ്മി തിലകന്, അര്ജുന് രാധാകൃഷ്ണന്, വിശാഖ് നായര്‍ എന്നിങ്ങനെ വന്‍ താര നിരയാണ് ഐഡന്റിറ്റിയില്‍ അണിനിരക്കുന്നത്.