വാഹന ലോകത്തെ സൂപ്പര്‍ഹീറോ റേഞ്ച് റോവര്‍ സ്‌പോര്‍ട് സ്വന്തമാക്കി ടൊവിനോ. ലാന്‍ഡ് റോവറിന്റെ ഏറ്റവും പുതിയ വാഹനം റേഞ്ച് റോവര്‍ സ്‌പോര്‍ട് ഡൈനാമിക് എച്ച്എസ്ഇയാണ് ടൊവിനോയുടെ ഏറ്റവും പുതിയ വാഹനം. അടുത്തിടെ രൂപം മാറ്റി വിപണിയിലെത്തിയ വാഹനം നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും സ്വന്തമാക്കിയിരുന്നു. ഏകദേശം 1.71 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. 3.0 ലീറ്റര്‍ 6 സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തില്‍. 350 എച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കുമുണ്ട്. 234 കിലോമീറ്റര്‍ പരമാവധി വേഗം കൈവരിക്കാന്‍ ശേഷിയുള്ള വാഹനത്തിന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ കേവലം 5.9 സെക്കന്‍ഡുകള്‍ മാത്രം മതി. 8 സ്പീഡ് ടോര്‍ക്ക് കണ്‍വര്‍ട്ടര്‍ ഓട്ടമാറ്റിക് ഗിയര്‍ബോക്സാണ് വാഹനത്തിലുള്ളത്. ഓള്‍ ടെറെയ്ന്‍ പ്രോഗ്രസ് കണ്‍ട്രോള്‍ ഓഫ് റോഡ് ട്രാക്ഷന്‍ കണ്‍ട്രോള്‍, ഓണ്-ഓഫ് റോഡ് ഡ്രൈവ് മോഡുകള്‍, 900 എംഎം വാട്ടര്‍ വേഡിങ് കപ്പാസിറ്റി, 281 എംഎം ഗ്രൗണ്ട് ക്ലിയറന്‍ എന്നിവയെല്ലാം വാഹനത്തിന്റെ മാത്രം പ്രത്യേകതയാണ്. അകത്തും പുറത്തും ഏറെ മാറ്റങ്ങളോടെയാണ് വാഹനം വിപണിയിലെത്തിയത്.