ഫോറന്‍സിക്കിന്റെ മികച്ച വിജയത്തിനുശേഷം സംവിധായകന്‍ അഖില്‍ പോള്‍ – അനസ്ഖാന്‍, നിര്‍മ്മാതാവ് രാജു മല്യത്ത് ടൊവിനോ തോമസ് എന്നിവര്‍ ഒരുമിക്കുന്ന ‘ഐഡന്റിറ്റി’ എന്ന ചിത്രത്തിന്റെ ചിത്രീകരണം സെപ്തംബറില്‍ ആരംഭിക്കും. എറണാകുളം, ബംഗളൂരു, മൗറീഷ്യസ് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍. മഡോണ സെബാസ്റ്റ്യന്‍ ആണ് ചിത്രത്തിലെ നായിക. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വന്‍ താരനിര അണിനിരക്കുന്നു. രാഗം മൂവിസിന്റെ ബാനറില്‍ രാജു മല്യത്ത് സെഞ്ച്വറി കൊച്ചുമോനുമായി ചേര്‍ന്നാണ് നിര്‍മ്മാണം. അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന് തിരക്കഥ എഴുതി സംവിധാനം ചെയ്ത് 2020ല്‍ റിലീസ് ചെയ്ത ചിത്രമാണ് ഫോറന്‍സിക്. അതേസമയം നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിന്‍ കണ്ടെത്തും പൂര്‍ത്തിയാക്കിയ ടൊവിനോ തോമസ് ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന നടികര്‍ തിലകത്തില്‍ ആണ് ഇനി അഭിനയിക്കുക.