ചിരി ഒന്നിനും ഒരു മരുന്നല്ല. പക്ഷെ ഒരു പുഞ്ചിരി കൊണ്ട് പലതിനും പരിഹാരം കാണാനാകും എന്ന ശുഭചിന്തയിൽ നിന്നാണ് ലോക ചിരിദിനത്തിന്റെ പിറവി. 1998 ജനുവരി പത്തിനു ബോംബെയിലായിരുന്നു ചിരി ദിനത്തിന്റെ ആദ്യ ആഘോഷം. ലോക വ്യാപകമായി ചിരിയോഗ മൂവ്മെൻറിനു തുടക്കമിട്ട ഡോക്ട്ടർ മദൻ കത്താരിയയാണ് ചിരിദിനത്തിനും തുടക്കമിട്ടത്. ചിരിക്കുവേണ്ടിയുള്ള ആഘോഷം ലോക സമാധാനത്തിനു വേണ്ടി കൂടിയുള്ള ആഘോഷമാണെന്നും ചിരിദിന സ്ഥാപകൻ പറഞ്ഞിട്ടുണ്ട്.
ഇന്ന് ലോക ചിരിദിനം
