പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ദിവസവും രണ്ട് നേരവും പല്ല് തേക്കുക. രാവിലെയും രാത്രിയും പല്ലുകള്‍ തേക്കുന്നത് പല്ലുകള്‍ വൃത്തിയായി സൂക്ഷിക്കാന്‍ സഹായിക്കും. അതുപോലെ മൂന്നുമാസം കൂടുമ്പോള്‍ ടൂത്ത്ബ്രഷുകള്‍ മാറ്റുക. ബ്രഷിലെ നാരുകള്‍ വളയാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ ആ ബ്രഷ് ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കുക. മൗത്ത് വാഷ് ഉപയോഗിക്കുന്നതും വായ വൃത്തിയാക്കാനും ദന്താരോഗ്യം സംരക്ഷിക്കാനും സഹായിക്കും. വായ്‌നാറ്റം അകറ്റാനും പല്ലുകളില്‍ നിന്നും ബാക്ടീരിയയെ ഇല്ലാതാക്കാനും മൗത്ത് വാഷ് സഹായിക്കും. ഡെന്റല്‍ഫ്ലോസ് എന്ന പ്രത്യേകതരം നൂലുകള്‍ ഉപയോഗിച്ചും പല്ലുകള്‍ വൃത്തിയാക്കാം. പല്ലിനിടയില്‍ കുടുങ്ങുന്ന ഭക്ഷണാവശിഷ്ടങ്ങളും മറ്റും ഇല്ലാതാക്കാന്‍ ഇത് സഹായിക്കും. മിഠായികളും പഞ്ചസാര ധാരാളം അടങ്ങിയ പാനീയങ്ങളും സോഡകളും പല്ലുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ ഇവയുടെ അമിത ഉപയോഗം കുറയ്ക്കുക. പകരം ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. ഇതിനായി പഴങ്ങളും പച്ചക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക. പുകവലി പല്ലിന്റെ ആരോഗ്യത്തിനും നല്ലതല്ല. പുകയില ഉല്‍പ്പനങ്ങളുടെ ഉപയോഗം പല്ലില്‍ കറ വരുത്തുകയും പല്ലുകളുടെ ആരോഗ്യത്തെ നശിപ്പിക്കുകയും ചെയ്യും. അതിനാല്‍ പുകവലിയുടെ ഉപയോഗം കുറയ്ക്കുക.
അതുപോലെ സ്‌ട്രെസ് കുറയ്ക്കുക. അമിത സ്‌ട്രെസും പല്ലുകളുടെ ആരോഗ്യം മോശമാക്കാം.