വേനല്‍ക്കാലത്ത് പ്രമേഹരോഗികള്‍ക്ക് കൂടുതല്‍ ക്ഷീണം അനുഭവപ്പെടുന്നു. ഇത് വിയര്‍പ്പ് ഗ്രന്ഥികളെ ബാധിക്കും. ഉയര്‍ന്ന പഞ്ചസാരയുടെ അളവ് ഒരാളെ കൂടുതല്‍ മൂത്രമൊഴിക്കാന്‍ ഇടയാക്കുന്നതിനാല്‍ പ്രമേഹമുള്ളവര്‍ക്കും ശരീരത്തില്‍ നിന്ന് വെള്ളം വേഗത്തില്‍ നഷ്ടപ്പെടാം. ഇത് അവരെ നിര്‍ജ്ജലീകരണത്തിന് കൂടുതല്‍ ഇരയാക്കുന്നു. ടൈപ്പ് 1 പ്രമേഹരോഗികള്‍ക്ക് ആവശ്യമായ ഇന്‍സുലിന്‍ ഡോസ് കൃത്യമായി നിര്‍ണ്ണയിക്കാന്‍ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി നിരീക്ഷിക്കേണ്ടതായി വന്നേക്കാം. വേനല്‍ക്കാലത്ത് പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള പ്രധാന മാര്‍ഗമാണ് വ്യായാമം എന്നത്. ദിവസവും രാവിലെയും വൈകുന്നേരവും 30 മിനിറ്റ് നടക്കാന്‍ ശ്രമിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് മികച്ച രീതിയില്‍ നിയന്ത്രിക്കുന്നതിന് ഭക്ഷണം കഴിച്ച് 1-3 മണിക്കൂര്‍ കഴിഞ്ഞ് ശേഷം ലഘു വ്യായാമങ്ങള്‍ ചെയ്യുന്നതും ആരോഗ്യത്തിന് നല്ലതാണ്. ഉയര്‍ന്ന നാരുകള്‍ അടങ്ങിയ ഭക്ഷണക്രമം പ്രമേഹമുള്ളവര്‍ക്ക് കാര്യമായ ഗുണങ്ങള്‍ നല്‍കിയേക്കാം. നാരുകള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ ദഹനത്തെ മന്ദീഭവിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവ് തടയുകയും ചെയ്യുന്നു. അത്തരം ഭക്ഷണങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് പ്രമേഹത്തെ മികച്ച രീതിയില്‍ നിയന്ത്രിക്കാനും അതേ സമയം രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, ചിലതരം ക്യാന്‍സര്‍ എന്നിവ ഒഴിവാക്കാനും സഹായിക്കും. നാരുകളാല്‍ സമ്പുഷ്ടമായ ഭക്ഷണങ്ങളില്‍ ഓട്‌സ്, ബ്രൗണ്‍ റൈസ്, ധാന്യങ്ങള്‍, പഴങ്ങള്‍, വിത്തുകള്‍, പരിപ്പ്, കാരറ്റ്, തക്കാളി തുടങ്ങിയ പച്ചക്കറികള്‍ ഉള്‍പ്പെടുന്നു. വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ (ഗ്ലൂക്കോസ്) അളവ് കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍, വേനല്‍ക്കാലത്ത് ധാരാളം വെള്ളവും ജലാംശം നല്‍കുന്ന ഭക്ഷണങ്ങളും കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.