സൂര്യയുടെ ഏറ്റവും പുതിയ സിനിമയുടെ ടൈറ്റില്‍ ടീസര്‍ റിലീസായി. ‘റെട്രോ’ എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍. സൂര്യ-കാര്‍ത്തിക് സുബ്ബരാജ് കൂട്ടുകെട്ടില്‍ എത്തുന്ന ചിത്രത്തില്‍ പൂജാ ഹെഗ്ഡെ ആണ് നായിക. പ്രേക്ഷകരുടെ പ്രിയ താരങ്ങളായ ജോജു ജോര്‍ജ്, ജയറാം, കരുണാകരന്‍ തുടങ്ങി വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്. ലവ്, ലോട്ടര്‍, വാര്‍ എന്ന ടാഗ് ലൈനില്‍ എത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസറില്‍ പ്രണയവും ആക്ഷനും ചേര്‍ന്ന രംഗങ്ങളാണ് കാര്‍ത്തിക് സുബ്ബരാജ് പ്രേക്ഷകരിലേക്കെത്തിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് സന്തോഷ് നാരായണനാണ്. സൂര്യയുടെ 2ഉ എന്റര്‍ടൈന്‍മെന്റ്‌സും കാര്‍ത്തിക്ക് സുബ്ബരാജിന്റെ സ്റ്റോണ്‍ ബെഞ്ച് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജ്യോതികയും സൂര്യയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസേര്‍സ് രാജ് ശേഖര്‍ കര്‍പ്പൂരസുന്ദരപാണ്ട്യനും കാര്‍ത്തികേയന്‍ സന്താനവുമാണ്.