തെന്നിന്ത്യയുടെ നയന്‍താരയുടെ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടു. ‘രക്കായി’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നയന്‍താര നിറഞ്ഞുനില്‍ക്കുന്ന ടീസറാണ് പുറത്തുവിട്ടത്. അരിവാളെടുത്തുള്ള നയന്‍താരയുടെ ആക്ഷന്‍ രംഗങ്ങളും ചിത്രത്തില്‍ കാണാം. സെന്തില്‍ നള്ളസാമി സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ബജറ്റും വലിയ തുകയാണെന്നാണ് റിപ്പോര്‍ട്ട്. തിരക്കഥ എഴുതുന്നതും സെന്തില്‍ നള്ളസാമിയാണ്. ഗൗതം രാജേന്ദ്രനാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഗോവിന്ദ് വാസന്തയാണ് സംഗീതം നിര്‍വഹിക്കുന്നത്. നയന്‍താര പ്രധാന കഥാപാത്രമായി വരാനിരിക്കുന്ന ചിത്രം ‘മണ്ണാങ്കട്ടി സിന്‍സ് 1960’ ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്.