പ്രണയം തോന്നിയ വാഹനം പ്രണയദിനത്തില്‍ സ്വന്തമാക്കി ടിനി ടോം. സിനിമ – മിമിക്രി താരം ടിനി ടോമിന്റെ ഇനിയുള്ള യാത്രകള്‍ക്ക് കൂട്ടായി ഫോര്‍ഡ് മസ്താങ് ജിടിയുമുണ്ടാകും. പ്രീമിയം യൂസ്ഡ് കാര്‍ ഷോറൂമായ ‘ഹാര്‍മന്‍ മോട്ടോഴ്‌സില്‍’ നിന്നാണ് ടിനി തന്റെ സ്വപ്ന വാഹനം കരസ്ഥമാക്കിയത്. മിത്സുബിഷി പജേറോ സ്‌പോര്‍ട് ഉള്‍പ്പെടെയുള്ള വാഹനങ്ങളാണ് ടിനി ടോമിന്റെ ശേഖരത്തിലുള്ളത്. ഇന്ത്യയിലെ വാഹന പ്രേമികളുടെ പ്രിയപ്പെട്ട സ്‌പോര്‍ട്‌സ് മസില്‍ കാറാണ് മസ്താങ് ജിടി. 8 സിലിണ്ടര്‍ 5.0 ലീറ്റര്‍ എന്‍ജിനാണ് വാഹനത്തിനു കരുത്ത് പകരുന്നത്. 4951 സിസി കപ്പാസിറ്റിയുള്ള എന്‍ജിന് 6500 ആര്‍പിഎമ്മില്‍ 396 എച്ച്പി ശേഷിയാണുള്ളത്. 4250 ആര്‍പിഎമ്മില്‍ 515 എന്‍എം ടോര്‍ക്കും വാഹനത്തിനു സ്റ്റാന്‍ഡേഡായി ലഭിക്കും. മണിക്കൂറില്‍ 250 കിലോമീറ്റര്‍ പരമാവധി വേഗമുള്ള വാഹനത്തിന്റെ പ്രത്യേക പതിപ്പാണ് ടിനി ടോം സ്വന്തമാക്കിയിട്ടുള്ളത്. ഇന്ത്യന്‍ വിപണിയില്‍ നിന്നു പിന്‍വലിച്ച സമയത്ത് ഏകദേശം 75 ലക്ഷം രൂപയോളമായിരുന്നു വാഹനത്തിന്റെ എക്‌സ് ഷോറൂം വില. കരുത്തനായ ഈ വാഹനത്തിന് 12 കിലോമീറ്ററാണ് ശരാശരി ഇന്ധനക്ഷമത.