തൃശൂർ പൂരത്തിന് ഇന്ന് സമാപനം. പകൽപ്പൂരം തുടങ്ങി. പാറമേക്കാവ് തിരുവമ്പാടി ഭഗവതിമാർ ഉച്ചയോടെ ഉപചാരം ചൊല്ലി പിരിയും. ഉപചാരം ചൊല്ലലിന് ശേഷം അടുത്ത വർഷത്തെ പൂരം പ്രഖ്യാപിക്കും. അടുത്ത വർഷം ഏപ്രിൽ 19 നാണ് തൃശൂർ പൂരം വരുന്നത്.
കണിമംഗലം ദേശത്ത് നിന്ന് ശാസ്‌താവിന്റെ എഴുന്നള്ളത്തോടെയായിരുന്നു ഇന്നലെ പൂരത്തിന്റെ ചടങ്ങുകൾക്ക് തുടക്കമായത്. രാവിലെ ഏഴ് മണിയോടെ ശാസ്‌താവ് വടക്കുംനാഥ ക്ഷേത്രത്തിലെത്തി. പിന്നാലെ ഘടക പൂരങ്ങൾ ഒന്നൊന്നായക്ഷേത്രത്തിലേക്ക് പ്രയാണം ആരംഭിച്ചു. തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യവും പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളവും പൂരനഗരിയെ ആവേശഭരിതമാക്കി.