റഹ്മാന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘തൗസന്റ് ബേബീസ്’ ഒക്ടോബര്‍ 18 മുതല്‍ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കും. റഹ്മാന്‍ അഭിനയിക്കുന്ന ആദ്യത്തെ വെബ് സീരീസാണിത്. സൈക്കോളജിക്കല്‍ സസ്‌പെന്‍സ് ക്രൈം ത്രില്ലര്‍ ജോണറിലുള്ള വ്യത്യസ്തമായ പ്രമേയമാണ് ഇതിന്റേത്. ബോളിവുഡ് അഭിനേത്രിയും സംവിധായികയുമായ നീനാ ഗുപ്ത ഇതില്‍ മര്‍മ പ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആദ്യന്തം സസ്‌പെന്‍സു നിറഞ്ഞ വ്യത്യസ്തമായ കഥാപശ്ചാത്തലത്തിലുള്ള ഈ സൈക്കോളജിക്കല്‍ ത്രില്ലര്‍ സീരീസിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് നജീം കോയയാണ്. നീന ഗുപ്തയും റഹ്മാനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന തൗസന്റ് ബേബീസില്‍ രാധിക രാധാകൃഷ്ണന്‍, സഞ്ജു ശിവരാമന്‍, ജോയ് മാത്യു, അശ്വിന്‍ കുമാര്‍, ഷാജു ശ്രീധര്‍, ഇര്‍ഷാദ് അലി, കലേഷ് രാമാനന്ദ്, ശ്രീകാന്ത് മുരളി എന്നിങ്ങനെ വലിയൊരു താരനിര തന്നെ മറ്റു കഥാപാത്രങ്ങള്‍ക്കായി അണിനിരന്നിരിക്കുന്നു.