പല്ലു തേയ്ക്കാന്‍ മാത്രമല്ല, ടൂത്ത് ബ്രഷുകൊണ്ട് ജെസിബിയുടെ പണിയും ചെയ്യാനാകും. വിര്‍ജീനിയയിലെ ജയിലില്‍ രണ്ടു തടവുപുള്ളികള്‍ ജയില്‍ ചാടിയത് ടൂത്ത് ബ്രഷുകൊണ്ട് തടവറയുടെ ഭിത്തി തുരന്നുകൊണ്ടാണ്. 37 കാരനായ ജോണ്‍ എം ഗാര്സും സഹ തടവുകാരനായ 43 കാരന് ആര്‍ലി വി നെമോയുമാണ് വിര്‍ജീനിയയിലെ ന്യൂപോര്‍ട്ട് ന്യൂസ് ജെയിലില്‍ നിന്ന് ഇങ്ങനെ മുങ്ങിയത്. എങ്ങനെയാണ് ഇവര്‍ ജയിലിന്റെ ചുമരു തുരന്നതെന്ന് ജയിലധികൃതര്‍ പരിശോധിച്ചു. അപ്പോഴാണ് പല്ലു തേയ്ക്കാന്‍ നല്കിയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് ചുമരില്‍ കുത്തിക്കുത്തി തുരന്നാണെന്നു ബോധ്യമായത്. തടവറയില്‍നിന്നു പുറത്തു കടന്ന ഇരുവരും ജയലര്മാരുടെ കണ്ണുവെട്ടിച്ച് ജയിലിന്റെ ഉയരമുള്ള മതിലിലേക്കു വലിഞ്ഞു കേറി രക്ഷപ്പെടുകയായിരുന്നു. പക്ഷേ, ഇരുവരേയും വൈകാതെത്തന്നെ പോലീസ് പിടികൂടി. ജയില്‍ ചാടി മൈലുകള്‍ നടന്ന് ഹാംപ്ടണില്‍ എത്തിയപ്പോള്‍ ക്ഷീണമകറ്റാന്‍ ഒരു ബേക്കറിയില്‍ കയറി. തടവുകാരുടെ വേഷം തിരിച്ചറിഞ്ഞ ബേക്കറി ജീവനക്കാര്‍ രഹസ്യമായി പോലീസിനെ അറിയിച്ചതോടെ അവര്‍ വീണ്ടും പിടിക്കപ്പെട്ടു. കോടതി അലക്ഷ്യകേസിലാണ് ജോണ്‍ ഗാര്‍സ ജയിലിലായത്. ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്, ആള്‍മാറാട്ടം, വ്യാജ രേഖ ചമയ്ക്കല്‍ തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയാണ് ആര്‍ലി നെമോ. അതേ ജയിലില്‍ അവര്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇവര്‍ക്ക് ടൂത്ത് ബ്രഷ് നല്‍കണോയെന്ന കണ്‍ഫ്യൂഷനിലായിരുന്നു ജയിലധികൃതര്‍. വല്ലഭനു പുല്ലും ആയുധം എന്നാണു ചൊല്ല്.
ടൂത്ത് ബ്രഷ് ഉപയോഗിച്ച് ജയില്‍ തുരന്നവര്‍
