ഹൃദ്യോഗിയായ ആളെ
ബൂട്ടിട്ട കാല് കൊണ്ട് തൊടുപുഴ ഡിവൈഎസ്‌പി മർദ്ദിച്ചെന്ന് പരാതി. മലങ്കര സ്വദേശി മുരളീധരനാണ് തനിക്ക് മർദ്ദനമേറ്റെന്ന് ആരോപിച്ച് രംഗത്ത് വന്നത്. ഡിവൈഎസ്പി ബൂട്ടിട്ട് ചവിട്ടി എന്നും മുഖത്തടിച്ചുവെന്നും വയർലെസ് എടുത്ത് എറിഞ്ഞുവെന്നും പരാതിക്കാരൻ ആരോപിക്കുന്നു. മുരളീധരനെ മർദ്ദിക്കുന്നത് കണ്ടെന്ന് പരാതിക്കാരന്റെ കൂടെയുണ്ടായിരുന്നയാളും ആരോപിച്ചു.
എന്നാൽ മുരളീധരനെ മർദ്ദിച്ചിട്ടില്ലെന്ന് തൊടുപുഴ ഡിവൈഎസ്‌പി പി മധു ബാബു പറഞ്ഞു.
വാട്സാപ്പ് ഗ്രൂപ്പിലൂടെ സ്ത്രീകളെ അപമാനിക്കുന്ന പോസ്റ്റിട്ടെന്ന മുരളീധരനെതിരെയുള്ള കേസില്‍ ചോദ്യം ചെയ്യാനാണ് ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. എസ്എന്‍ഡിപി തൊടുപുഴ യൂണിയനാണ് മുരളീധരനെതിരെ പരാതി നല്‍കിയത്.