ചെന്നൈയിൽ നിന്നും മാംഗ്ലൂരിലേക്ക് പോവുകയായിരുന്ന മാംഗ്ലൂർ സെൻട്രൽ മെയിലിൻ്റെ കോച്ചിൽ വിള്ളൽ. 12601 നമ്പര്‍ ട്രെയിനിൽ രാവിലെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന പരിശോധനയിലാണ് വിള്ളൽ കണ്ടെത്തിയത്. സ്ലീപ്പർ ബോഗിയിലാണ് തകരാർ, വിള്ളൽ കണ്ടെത്തിയ ബോഗി അഴിച്ച് മാറ്റിയതിനുശേഷം സർവീസ് തുടർന്നു.