രാജ് ബി ഷെട്ടി, ചൈത്ര ജെ ആചാര്‍, സംയുക്ത ഹൊറനാട്, രാജ് ദീപക് ഷെട്ടി, ഗോപാലകൃഷ്ണ ദേശ്പാണ്ഡെ തുടങ്ങിയവര്‍ അഭിനയിക്കുന്ന ‘ടോബി’ എന്ന ചിത്രത്തിലെ ‘തെന്നലെ’ എന്ന ഗാനത്തിന്റെ ഒഫീഷ്യല്‍ ലിറിക്കല്‍ വീഡിയോ റിലീസായി. ഗാനത്തിന് മിഥുന്‍ മുകുന്ദന്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്നു. വിനായക് ശശികുമാറിന്റേതാണ് രചന. ഹരിചരണ്‍ ആണ് തെന്നലെ ഗാനം ആലപിച്ചിരിക്കുന്നത്. രാജ് ബി ഷെട്ടി എഴുതിയ ടോബിയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് മലയാളിയായ ബാസില്‍ എഎല്‍ ചാലക്കല്‍ ആണ്. ലൈറ്റര്‍ ബുദ്ധ ഫിലിംസ് – അഗസ്ത്യ ഫിലിംസ് – കോഫി ഗാംഗ് ബാനറില്‍ ഒരുങ്ങിയ ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്ക് സെപ്റ്റംബര്‍ 22 ന് ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്.