cover 7

സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ എന്തും ചെയ്യുന്നവരുണ്ട്. റഷ്യക്കാരനായ യൂട്യൂബര്‍ മിഖായേല്‍ ലിറ്റ്വിന്‍ മൂന്നരക്കോടി രൂപ വിലയുള്ള ലംബോര്‍ഗിനി കാര്‍ ക്രെയിന്‍ ഉപയോഗിച്ച് തകര്‍ത്താണ് കിടിലന്‍ കണ്ടന്റ് ക്രിയേറ്റു ചെയ്തത്. തന്റെ സ്വന്തം എനര്‍ജി ഡ്രിങ്ക് ബ്രാന്‍ഡായ ലിറ്റ് എനര്‍ജിയുടെ പ്രമോഷനു വേണ്ടിയായിരുന്നു കാര്‍ തകര്‍ക്കല്‍. കാറിന്റെ അത്ര തന്നെ വലിപ്പമുള്ള ക്യാന്‍ ലിറ്റ് എനര്‍ജിയുടെ ക്യാന്‍ കൂറ്റന്‍ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി ലംബോര്‍ഗിനി കാറിനു മുകളിലേക്ക് ഇട്ടാണു കാര്‍ തകര്‍ത്തത്. ആ നിമിഷം തന്നെ കാര്‍ പപ്പടംപോലെ തകര്‍ന്നു. വീഡിയോ ഹിറ്റായി. ലക്ഷക്കണക്കിന് ആളുകള്‍ വീഡിയോ കണ്ടു. പ്രതികരിക്കുകയും ചെയ്തു. നിരവധി പേര്‍ നിശിതമായി വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ എന്തും ചെയ്യുന്നവര്‍ വര്‍ധിച്ചുവരികയാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *