ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വിധി നിര്‍ണയിക്കുന്നത് തൊഴിലില്ലായ്മയും വിലക്കയറ്റവുമൊക്കെ ആകുമെന്നാണ് വിലയിരുത്തലുകള്‍. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യയുടെ ഒടുവിലത്തെ റിപ്പോർട്ടിൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയർന്നതായാണ് വ്യക്തമാകുന്നത്. 8.3 ശതമാനമാണ് രാജ്യത്തെ നിലവിലെ തൊഴിലില്ലായ്മ നിരക്ക്. നംവബറിലിത് 8 ശതമാനമായിരുന്നു. നഗരങ്ങളിൽ തൊഴിലില്ലായ്മ നിരക്ക് ഉയർന്നതായും റിപ്പോർട്ടിൽ പറയുന്നു.
കേരളത്തിൽ 7.4 ശതമാനമാണ് തൊഴിലില്ലായ്മ നിരക്കെന്നാണ് റിപ്പോർട്ടിലുള്ളത്. സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയത് ഹരിയാനയിലാണ്, 37.4 ശതമാനം. ഒഡിഷയിലാണ് ഏറ്റവും കുറവ് 0.9 ശതമാനം. കൊവിഡ് തീർത്ത പ്രതിസന്ധി രാജ്യത്തെ തൊഴിൽമേഖലയെ ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ലെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.