അരികൊമ്പൻ ദൗത്യം ഈസ്റ്ററിന് ശേഷം മതിയെന്ന് ധാരണ. അന്തിമ തീരുമാനം വിധിപ്പകർപ്പ് ലഭിച്ചശേഷമാകും ഉണ്ടാവുക. ആധുനിക സംവിധാനമുള്ള റേഡിയോ കോളർ നിലവിൽ വനംവകുപ്പിന്റെ കൈവശമില്ല. ആസാമിൽ നിന്നും റേഡിയോ കോളർ എത്താൻ താമസമുണ്ടാകും. പൊതു അവധി ദിനങ്ങളിൽ ആനയെ പിടികൂടണ്ടെന്നും ധാരണയായി.അരിക്കൊമ്പനെ പിടികൂടി പറമ്പികുളത്തേക്ക് മാറ്റാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. റവന്യൂ, പൊലീസ്, അഗ്നിരക്ഷ വിഭാഗങ്ങൾ ആവശ്യമായ സഹായം നൽകണം. പിടികൂടുന്നതിന്റെ സോഷ്യൽ മീഡിയ ആഘോഷങ്ങൾ വേണ്ട എന്നും ഹൈക്കോടതി പറഞ്ഞു. പറമ്പികുളത്തേക്ക് മാറ്റാൻ വിദഗ്ധ സമിതി സമർപ്പിച്ച ശുപാർശയിലാണ് ഉത്തരവ്. ഇവിടെ അരിക്കൊമ്പന് കഴിയാനുള്ള ആവാസ വ്യവസ്ഥയുണ്ടെന്ന് വിദഗ്ധ സമിതി കോടതിയെ അറിയിച്ചു. ദൗത്യം തിങ്കളാഴ്ചക്ക് ശേഷം നടത്താമെന്നാണ് വനം വകുപ്പിന്റെ ആലോചന.
അരികൊമ്പൻ ദൗത്യം ഈസ്റ്ററിന് ശേഷം മതിയെന്ന് ധാരണ
