സംവിധായകന് അജയ് ഭൂപതിയുടെ പുതിയ ചിത്രമാണ് ‘ചൊവ്വാഴ്ച’. പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചൊവ്വാഴ്ച സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. കാന്താര ഫെയിം അജനീഷ് ലോക്നാഥിന്റെ സംഗീതത്തില്‍ സന്തോഷ് വര്‍മയുടെ വരികള്‍ മെറിന് ഗ്രിഗറി ആലപിച്ച ‘നീയേയുള്ളു എന്നുമെന്‍’ എന്ന ഗാനം അടുത്തിടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. പായല്‍ രാജ്പുത്തിനെ കൂടാതെ പുതിയ ചിത്രത്തില്‍ ചൈതന്യ കൃഷ്ണ, അജയ് ഘോഷ്, ലക്ഷ്മണ് തുടങ്ങി നിരവധി താരങ്ങളും പ്രധാന കഥാപാത്രങ്ങളാവുന്നു. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ദാശരധി ശിവേന്ദ്രയാണ്. ചൊവ്വാഴ്ച എന്ന പാന്‍ ഇന്ത്യന്‍ ചിത്രം നവംബര്‍ 17ന് റിലീസാകും. നിര്‍മാണത്തില്‍ സ്വാതി റെഡ്ഡി ഗുണുപതിക്കൊപ്പം സുരേഷ് വര്‍മ, എം അജയ് ഭൂപതി എന്നിവരും പങ്കാളിയാകുന്നു. ചൊവ്വാഴ്ച ഒരു ഹൊറര്‍ ചിത്രമാണ്. കണ്ണിലെ ഭയമെന്ന ടാഗ്ലൈനില് എത്തിയ ടീസറില്‍ ഗ്രാമീണരുടെ കണ്ണുകളിലെ ഭയത്തിന്റെ തകര്‍പ്പന്‍ ദൃശ്യങ്ങളാല്‍ അനാവരണം ചെയ്തിരുന്നു. അജനീഷ് ലോക്നാഥിന്റെ പശ്ചാത്തല സംഗീതം തന്നെയാണ് പ്രധാന ഹൈലൈറ്റ് എന്നാണ് റിപ്പോര്‍ട്ട്.