രാജേഷ് കെ രാമന്റെ സംവിധാനത്തിലുള്ള ചിത്രമാണ് ‘നീരജ’. ഗുരു സോമസുന്ദരം, ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ, ശ്രുതി രാമചന്ദ്രന്‍, ശ്രിന്ദ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. രാജേഷ് കെ രാമന്റേതാണ് തിരക്കഥയും. ജയസൂര്യ, രാജ് ബി ഷെട്ടി, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങിയവര്‍ ഫേസ്ബുക്ക് പേജിലൂടെ ‘നീരജ’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. മെയ് പത്തൊമ്പതിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍ ‘ഹൃദയം’ ഫെയിം കലേഷ് രാമാനന്ദ്, രഘുനാഥ് പലേരി, അഭിജ ശിവകല, കോട്ടയം രമേഷ്, സന്തോഷ് കീഴാറ്റൂര്‍, ശ്രുതി രജനീകാന്ത്, സ്മിനു സിജോ, സജിന്‍ ചെറുകയില്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു. പ്രശസ്ത കന്നഡ സിനിമ നിര്‍മാതാവായ രമേഷ് റെഡ്ഡിയുടെ ഏഴാമത്തേതും മലയാളത്തിലെ ആദ്യ പ്രൊജക്റ്റാണ് ഇത്.