ജൂനിയര്‍ എന്‍ടിആര്‍-സെയ്ഫ് അലിഖാന്‍ കോമ്പോയില്‍ എത്തുന്ന ‘ദേവര’ ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്ത്. കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജാന്‍വി കപൂര്‍ ആണ് നായിക. ഡബിള്‍ റോളിലാണ് ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആര്‍ ചിത്രത്തിലെത്തുന്നത്. യുവസുധ ആര്‍ട്ട്‌സും എന്‍ടിആര്‍ ആര്‍ട്സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം രണ്ട് ഭാഗങ്ങളായാണ് പ്രദര്‍ശനത്തിന് എത്തുക. ആദ്യ ഭാഗം തെലുഗ്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായ് സെപ്റ്റംബര്‍ 27 മുതല്‍ തിയേറ്ററുകളിലെത്തും. നന്ദമുരി കല്യാണ്‍ റാമാണ് ചിത്രം അവതരിപ്പിക്കുന്നത്. ഭൈര എന്ന വില്ലന്‍ കഥാപാത്രമായാണ് സെയ്ഫ് അലിഖാന്‍ ചിത്രത്തിലെത്തുന്നത്. പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.