നിരന്തരമായ സമരങ്ങൾക്ക് ഒടുവിലാണ് കന്നഡ വിദ്യാലയങ്ങളില്‍ മലയാള ഭാഷ പഠിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാൽ കാസര്‍കോട് ജില്ലയിലെ 85 കന്നഡ വിദ്യാലയങ്ങളിലെ മലയാളം പഠനത്തിന് വേണ്ട പാഠപുസ്തകം ഇനിയും തയ്യാറായില്ല. എത്രയും വേഗം പുസ്തകം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്താനാണ് ഭരണ ഭാഷാ വികസന സമിതിയുടെ തീരുമാനം. ഇതനുസരിച്ച് 2022 ല്‍ പാഠ പുസ്തകത്തിന്‍റെ സ്ക്രിപ്റ്റ് തയ്യാറാക്കിയിട്ടുമുണ്ട്. പക്ഷേ പാഠപുസ്തകം ഇനിയും തയ്യാറായിട്ടില്ല.