കല്യാണി പ്രിയദര്‍ശന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ശേഷം ‘മൈക്കില്‍ ഫാത്തിമ’യുടെ ടീസര്‍ പുറത്തെത്തി. മനു സി കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ മഞ്ജു വാര്യരും മംമ്ത മോഹന്‍ദാസും ചേര്‍ന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയത്. കളര്‍ഫുള്‍ ഫാമിലി എന്റര്‍ടെയ്‌നര്‍ ചിത്രത്തില്‍ ഒരു ഫുട്‌ബോള്‍ കമന്റേറ്റര്‍ ആണ് കല്യാണിയുടെ ഫാത്തിമ. ചിത്രത്തിലെ നേരത്തെ പുറത്തെത്തിയ, അനിരുദ്ധ് രവിചന്ദര്‍ ആലപിച്ച ഗാനം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. തല്ലുമാലയ്ക്ക് ശേഷം കല്യാണി അഭിനയിക്കുന്ന ചിത്രമാണിത്. കളര്‍ഫുള്‍ ഫാമിലി എന്റര്‍ടൈനര്‍ ചിത്രം തിയറ്ററുകളിലേക്ക് ഉടന്‍ എത്തും. കല്യാണി പ്രിയദര്‍ശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോന്‍, ഷഹീന്‍ സിദ്ധിഖ്, ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി മേനോന്‍, സരസ ബാലുശ്ശേരി, പ്രിയ ശ്രീജിത്ത്, ബാലതാരങ്ങളായ തെന്നല്‍, വാസുദേവ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി റൂട്ട്, പാഷന്‍ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ജഗദീഷ് പളനിസ്വാമിയും സുധന്‍ സുന്ദരവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.