ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. ‘രണം’ സംവിധായകന്‍ നിര്‍മ്മല്‍ സഹദേവന്റെ പുതിയ ചിത്രമാണ് ‘കുമാരി’. കേരളത്തിന്റെ നാടോടിക്കഥകളെ അടിസ്ഥാനമാക്കിയുള്ള ഒരു പുരാണ കഥയാണ് ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. കുമാരി എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ഐശ്വര്യ ലക്ഷ്മി അവതരിപ്പിക്കുന്നത്. സംവിധായകന്‍ നിര്‍മ്മലും സച്ചിന്‍ രാംദാസും ചേര്‍ന്നാണ് ‘കുമാരി’ കഥ എഴുതിയത്. നേരത്തെ സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. ഒരു മിസ്റ്ററി ത്രില്ലറിനുള്ള സൂചന നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്റര്‍ നല്‍കിയിരുന്നു. ജേക്സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറില്‍ സുപ്രിയ മേനോന്‍ ചിത്രം നിര്‍മ്മിക്കുന്നു.
മണികണ്ഠന്‍ ആചാരി വേറിട്ട കഥാപാത്രമാകുന്ന പുതിയ ചിത്രം ‘രണ്ടാം മുഖം’റിലീസിനൊരുങ്ങി. മറീന മൈക്കിളും അഞ്ജലി നായരുമാണ് ചിത്രത്തിലെ മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത്. ചിത്രം ഉടനെ തിയേറ്ററിലെത്തും. ഏറെ സാമൂഹ്യപ്രസക്തിയുള്ള പ്രമേയമാണ് രണ്ടാംമുഖം ചര്‍ച്ച ചെയ്യുന്നത്. രണ്ട് വ്യക്തിത്വങ്ങളുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. നാട്ടിന്‍പുറത്തിന്റെ നന്മയും വിശുദ്ധിയുമൊക്കെ ഒപ്പിയെടുക്കുന്ന ഈ സിനിമ ഒരു സമ്പൂര്‍ണ്ണ റിയലിസ്റ്റിക് മൂവി തന്നെയാണ്. കൃഷ്ണജിത്ത് എസ് വിജയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കെ ശ്രീവര്‍മ്മയാണ് കഥയും തിരക്കഥയും ഒരുക്കിയത്. കൃഷ്ണജിത്ത് എസ് വിയജന്‍. ബിറ്റോ ഡേവിസ്, നന്ദന്‍ ഉണ്ണി, റിയാസ് എം ടി, വിനോദ് തോമസ്, കോട്ടയം സോമരാജ്, പരസ്പരം പ്രദീപ്, സൂഫി സുധീര്‍, കെ ടി രാജീവ്, അമൃത് രാജീവ്, ജിജ സുരേന്ദ്രന്‍, രേവതി ശാരി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഇടിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ഉയര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് കുത്തനെ കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയാണ് കുറഞ്ഞത്. ഇന്നലെ 160 രൂപ ഉയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 36640 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില കുറഞ്ഞു. 40 രൂപയാണ് ഇന്ന് ഇടിഞ്ഞത്. ഇന്നലെ 20 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4580 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു. 25 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3785 രൂപയാണ്.
ഉത്സവസീസണ്‍ പ്രമാണിച്ച് ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട ഓഫറുകള്‍ അണിനിരത്തി പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. 31 വരെ നീണ്ടുനില്‍ക്കുന്ന ആനുകൂല്യത്തില്‍ 1600 ഓഫറുകളാണ് എസ്ബിഐ കാര്‍ഡ് ഉപയോഗിച്ച് പ്രയോജനപ്പെടുത്താന്‍ സാധിക്കുക. ടയര്‍ വണ്‍, ടയര്‍ ടു, ടയര്‍ ത്രീ നഗരങ്ങളിലെ ഓണ്‍ലൈന്‍, ഓഫ്ലൈന്‍ കച്ചവടക്കാരുമായി ചേര്‍ന്നാണ് എസ്ബിഐ കാര്‍ഡ് ഓഫര്‍ പ്രഖ്യാപിച്ചത്. മെച്ചപ്പെട്ട ഓഫറുകളോടെ മികച്ച ഷോപ്പിങ് അനുഭവം ഉപഭോക്താക്കള്‍ക്ക് ലഭിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ഓഫര്‍ എന്ന് എസ്ബിഐ കാര്‍ഡ് അറിയിച്ചു. ഇലക്ട്രോണിക്സ്, മൊബൈല്‍, ഫാഷന്‍ തുടങ്ങി വിവിധ മേഖലകളില്‍ എസ്ബിഐ കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേയ്സ് ചെയ്യുന്നവര്‍ക്ക് നിരവധി ഓഫറുകളാണ് എസ്ബിഐ കാര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്.
ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ കാവസാക്കി അടുത്തിടെയാണ് 2023 ഇസെഡ് 900നെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 8.93 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിലാണ് വാഹനം എത്തുന്നത്. ഇപ്പോഴിതാ കാവസാക്കി ഇന്ത്യ 2023 ഇസെഡ് 900 രാജ്യത്തെ തങ്ങളുടെ ഡീലര്‍ഷിപ്പുകളില്‍ എത്തിക്കാന്‍ തുടങ്ങിയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മെറ്റാലിക് കാര്‍ബണ്‍ ഗ്രേയ്ക്കൊപ്പം മെറ്റാലിക് ഫാന്റം സില്‍വര്‍, മെറ്റാലിക് മാറ്റ് ഗ്രാഫീന്‍ സ്റ്റീല്‍ ഗ്രേ ഉള്ള എബോണി എന്നിങ്ങനെ രണ്ട് പുതിയ പെയിന്റ് ഓപ്ഷനുകളുടെ രൂപത്തില്‍ കോസ്മെറ്റിക് അപ്ഗ്രേഡുകളില്‍ നിന്ന് 2023 മോഡലിന് പ്രയോജനം ലഭിക്കും. ഈ രണ്ട് നിറങ്ങളും ഒരേ വിലയില്‍ ലഭ്യമാണ്. സ്‌റ്റൈലിംഗും ഫീച്ചറുകളും മെക്കാനിക്കല്‍ സവിശേഷതകളും മാറ്റമില്ലാതെ തുടരുന്നു.
ചലച്ചിത്ര വിദ്യാഭ്യാസത്തില്‍ ഫിലിം ടെക്‌നിക് ഫിലിം ആക്റ്റിങ്ങ് എന്നിവയേക്കാള്‍ പ്രാധാന്യമുള്ള അനുഭവങ്ങള്‍ വിരളമാണ്. ചലച്ചിത്ര നിര്‍മ്മാണത്തിന്റെ പ്രയോഗത്തെയും സിദ്ധാന്തത്തെയും സംബന്ധിച്ച പുഡോവ്കിന്റെ ഈ പുസ്തകത്തെക്കാള്‍ മൂല്യമുള്ളതൊന്നും പിന്നെ എഴുതപ്പെട്ടിട്ടില്ല. ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പാഠപുസ്തകം. ‘സിനിമ അഭിനയം സിനിമ സങ്കേതം’. രണ്ടാം പതിപ്പ്. പരിഭാഷ – എം.എം വര്‍ക്കി. ഒലീവ് പബ്‌ളിക്കേഷന്‍സ്. വില 404 രൂപ.
കൊവിഡ് വൈറസ് പടര്‍ത്തിയ ഭീതി ലോകത്ത് ഇപ്പോഴും നിലനില്‍ക്കുകയാണ്. കൊവിഡിനും ഒമിക്രോണിനും അതിന്റെ ഉപവകഭേദങ്ങളും വാക്‌സിന്‍ നിലവില്‍ വന്നിട്ടും ഭയാനകമായ അവസ്ഥയില്‍ അല്ലെങ്കിലും രോഗം പരത്തുന്നുണ്ട്. ഇപ്പോഴിതാ പുതിയ ഒരു വൈറസിന്റെ സാന്നിദ്ധ്യമാണ് ആശങ്ക പടര്‍ത്തുന്നത്. ഖോസ്ത 2 എന്ന വൈറസിന്റെ സാന്നിദ്ധ്യം റഷ്യയിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 2020 അവസാനം ഈ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നെങ്കിലും മനുഷ്യരെ ബാധിക്കില്ലെന്ന നിഗമനത്തിലായിരുന്നു ഗവേഷകര്‍. പിന്നീട് നടത്തിയ പഠനങ്ങളിലാണ് മനുഷ്യരെയും ഈ വൈറസ് ബാധിക്കുമെന്ന് കണ്ടെത്തിയത്. രണ്ടുതരത്തിലുള്ള വൈറസാണ് ഉള്ളത്. ഖോസ്ത 1 ഉം ഖോസ്ത 2 ഉം. ഇതില്‍ ഖോസ്ത 2 ആണ് മനുഷ്യരെ ബാധിക്കുന്നത്. വവ്വാലുകളിലാണ് വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. പിന്നീട് ഇത് പതിയെ മനുഷ്യരിലേക്ക് പടരുകയും പകര്‍ച്ച വ്യാധിയായി മാറുകയുമാണ് ചെയ്യുന്നത്. കൊവിഡ് വൈറസിന് സമാനമായി നാരുകള്‍ പോലുള്ള സ്‌പൈക്ക് പ്രോട്ടീന്‍ ഉപയോഗിച്ചാമ് ഖോസ്ത മനുഷ്യശരീരത്തിലെ കോശങ്ങളിലേക്ക് പ്രവേശിക്കുന്നത്. എന്നാല്‍ രോഗം തീവ്രമാകാന്‍ സാദ്ധ്യതയില്ലെന്നാണ് സൂചനകള്‍. കൊവിഡ് വാക്‌സിനുകള്‍ ഈ വൈറസിനെ പ്രതിരോധിക്കാന്‍ ഫലപ്രദമല്ലെന്നും ഗവേഷകര്‍ അറിയിച്ചിട്ടുണ്ട്. അതിനാല്‍ പുതിയ വാക്‌സിന്‍ വികസിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. അതേസമയം ഖോസ്ത 2വിന്റെ രോഗലക്ഷണങ്ങളെക്കുറിച്ച് വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. തീവ്രരോഗ വ്യാപനത്തിന് ഇടയാക്കില്ലെങ്കിലും ഈ വൈറസ് കോവീഡ് വൈറസ് ജീനുകളുമായ സംയോജിക്കുന്ന സാഹചര്യം ഉണ്ടായാല്‍ അത് വെല്ലുവിളിയാകാനും സാദ്ധ്യതയുണ്ട്.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 81.42, പൗണ്ട് – 87.89, യൂറോ – 78.48, സ്വിസ് ഫ്രാങ്ക് – 82.27, ഓസ്ട്രേലിയന്‍ ഡോളര്‍ – 52.83, ബഹറിന്‍ ദിനാര്‍ – 215.94, കുവൈത്ത് ദിനാര്‍ -262.03, ഒമാനി റിയാല്‍ – 211.74, സൗദി റിയാല്‍ – 21.65, യു.എ.ഇ ദിര്‍ഹം – 22.16, ഖത്തര്‍ റിയാല്‍ – 22.36, കനേഡിയന്‍ ഡോളര്‍ – 59.55.