ടാറ്റ കര്‍വ് കണ്‍സെപ്റ്റിന് 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ മോഡലും. ഈ വര്‍ഷം അവസാനം ഇലക്ട്രിക് പതിപ്പും അടുത്ത വര്‍ഷം ആദ്യം ടര്‍ബോ പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ പതിപ്പും വിപണിയിലെത്തും. നെക്‌സോണില്‍ ഉപയോഗിക്കുന്ന 115 ബിഎച്ച്പി, 260 യൂണിറ്റ് 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനായിരിക്കും കര്‍വിന്. ഓട്ടോ എക്സ്പോ 2023ല്‍ ടാറ്റ അവതരിപ്പിച്ച പെട്രോള്‍ എന്‍ജിനുകളില്‍ ഒന്നായിരിക്കും കര്‍വിന്റെ ഐസിഇ രൂപത്തിലുണ്ടാകുക. 123 ബിഎച്ച്പി കരുത്തും പരമാവധി 225 എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഒരു സാധ്യത. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഈ എന്‍ജിനിലുള്ളത്. 168 ബിഎച്ച്പി കരുത്തും പരമാവധി 280 എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് മറ്റൊരു സാധ്യത. ഈ വര്‍ഷം രണ്ടാം പാതിയില്‍ കര്‍വിന്റെ ഇവി റോഡിലെത്തും. നെക്സോണ്‍ ഇവിക്ക് സമാനമായ പവര്‍ട്രെയിനായിരിക്കും കര്‍വിന്. 143 ബിഎച്ച്പി കരുത്തും പരമാവധി 215 എന്‍എം ടോര്‍ക്കും പുറത്തെടുക്കാന്‍ ഈ വാഹനത്തിനാവും. പുതിയ ആക്ടി.ഇവി പ്ലാറ്റ്ഫോമില്‍ പുറത്തിറങ്ങുന്ന കര്‍വ് ഇവിക്ക് 400 കിലോമീറ്റര്‍ മുതല്‍ 500 കിലോമീറ്റര്‍ വരെയായിരിക്കും റേഞ്ച്.