5 4

ഭക്ഷണത്തിന്റെ രുചി നോക്കാന്‍ ഇനി ഇ – നാവ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇലക്ട്രോണിക് നാവ് കണ്ടെത്തി എന്നതാണ് ശാസ്ത്രജ്ഞര്‍ പുറത്തുവിടുന്ന പുതിയ വിവരം. ഇനി രുചിയുണ്ടോ എന്നുനോക്കാന്‍ നമ്മുടെ നാവിന്റെ ആവശ്യമില്ല എന്നര്‍ഥം. ഭക്ഷണത്തിന്റെ ഗുണനിലവാരവും അത് എത്രത്തോളം സുരക്ഷിതമാണ് എന്നുമെല്ലാം കണ്ടെത്താന്‍ ഈ ഇലക്ട്രോണിക് നാവിന് കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശവാദം. ഇനി ഫുട് ടേസ്റ്റര്‍ തസ്തികകളില്‍ ഈ ഇലക്ട്രോണിക് നാവുകളായിരിക്കും വാഴുക. ആദ്യ ഘട്ടത്തില്‍ പാനീയങ്ങളിലാണ് ഇവയുടെ രുചി പരീക്ഷണങ്ങള്‍. ഫീല്‍ഡ് ഇഫക്ടീവ് ട്രാന്‍സിസ്റ്റര്‍ സാങ്കേതികവിദ്യയാണ് ഈ ഇലക്ട്രാണിക് ടങ്ക് പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നത്. രാസ അയോണുകളെ തിരിച്ചറിയാന്‍ കഴിയുന്നവയാണ് ഇവ. അയോണുകളുടെ വിവരങ്ങള്‍ സെന്‍സര്‍ വഴി ശേഖരിച്ച് കമ്പ്യൂട്ടര്‍ വഴി പ്രോസസ് ചെയ്ത് ഇലക്ട്രിക് സിഗ്‌നലാക്കി മാറ്റുകയാണ് ചെയ്യുന്നത്. പെന്‍സില്‍വേനിയ സര്‍വകലാശാലയിലെ ഗവേഷണസംഘമാണ് ഈ കണ്ടെത്തലിന് പിന്നില്‍.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *