റോബട്ടിനെ പ്രണയിച്ച് വിവാഹം കഴിക്കുന്ന യുവാവിന്റെ കഥയുമായി ബോളിവുഡ് ചിത്രം ‘തേരി ബാതോം മേ ഏസാ ഉല്‍സാ ജിയ’. ഷാഹിദ് കപൂറും കൃതി സനോണുമാണ് നായികമാര്‍. റോബട് ആണെന്നറിയാതെ അതിനെ പ്രണയിച്ച് വിവാഹം കഴിക്കുന്ന യുവാവിന് പറ്റുന്ന അബദ്ധങ്ങളാണ് ഈ കോമഡി എന്റര്‍ടെയ്‌നര്‍ പറയുന്നത്. അമിത് ജോഷിയും ആരാധന സായുമാണ് സംവിധാനം. നിര്‍മാണം ദിനേശ് വിജന്‍. കഥ തിരക്കഥ അമിത്തും ആരാധനയും ചേര്‍ന്നാണ്. ധര്‍മേന്ദ്ര, ഡിംപിള്‍ കപാഡിയ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. സംഗീതം തനിഷ്‌ക് ബാഗ്ചി, സച്ചിന്‍ജിഗര്‍, മിത്രാസ്. ഛായാഗ്രഹണം ലക്ഷമണ്‍ ഉത്തേക്കര്‍. വലന്റൈന്‍സ് ഡേ സ്‌പെഷലായി ഫെബ്രുവരി ഒന്‍പതിന് ചിത്രം തിയറ്ററുകളിലെത്തും.