തിരുവനന്തപുരം മേയറുടെ വിവാദ ശുപാർശ കത്തിൽ വിജിലൻസ് നാളെ കോർപറേഷൻ ജീവനക്കാരുടെ മൊഴിയെടുക്കും. രണ്ട് ജീവനക്കാരോട് നാളെ വിജിലൻസ് ഓഫിസിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. കൗൺസിലർ ഡി ആർ അനിൽ ഇതേവരെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിട്ടില്ല. അദ്ദേഹമാണ് മേയറുടെ പേരിലുള്ള കത്ത് വാട്സാപ്പ് ഗ്രൂപ്പിൽ ഇട്ടു എന്ന് കരുതുന്നത് . എന്നാൽ ഡി ആർ അനിലിനെയും ചോദ്യം ചെയ്‌തേക്കും . അതിനായി ക്രൈം ബ്രാഞ്ച് സമയം ചോദിച്ചിട്ടുണ്ട്.അടുത്തയാഴ്ച തന്നെ പ്രാഥമിക റിപ്പോര്‍ട്ട് നൽകാനാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം.