ബേസില്‍- നസ്രിയ കോമ്പോയുടെ ‘സൂക്ഷ്മദര്‍ശിനി’ ചിത്രത്തിലെ ‘പ്രിയ ലോകമേ’ എന്ന ഗാനത്തിന്റെ ലിറിക്ക് വീഡിയോ പുറത്തെത്തി. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ക്രിസ്റ്റോ സേവ്യര്‍ ഈണം നല്‍കിയിരുന്ന ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷ് ആണ്. എം സി സംവിധാനം ചെയ്തിരിക്കുന്ന ‘സൂക്ഷ്മദര്‍ശിനി’ നവംബര്‍ 22 നാണ് തിയറ്ററുകളിലെത്തിയത്. അയല്‍വാസികളായ പ്രിയദര്‍ശിനി, മാനുവല്‍ എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തില്‍ നസ്രിയയും ബേസിലും എത്തിയിരിക്കുന്നത്. ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ ദീപക് പറമ്പോല്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, കോട്ടയം രമേശ്, അഖില ഭാര്‍ഗവന്‍, പൂജ മോഹന്‍രാജ്, മെറിന്‍ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്, ഗോപന്‍ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാര്‍, ജെയിംസ്, നൗഷാദ് അലി, അപര്‍ണ റാം, സരസ്വതി മേനോന്‍, അഭിറാം രാധാകൃഷ്ണന്‍ തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.