സൈജു കുറുപ്പ്- സ്രിന്ദ- ദര്‍ശന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സിന്റോ സണ്ണി സംവിധാനം ‘പാപ്പച്ചന് ഒളിവിലാണ് ‘ എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി. സിന്റോ സണ്ണി എഴുതിയ വരികള്‍ക്ക് ഔസേപ്പച്ചന് ഈണം പകരുന്ന് റിച്ചുകുട്ടന്, ലക്ഷ്യ കിരണ്‍, ആദ്യ നായര്‍, മുക്തിത മുരുകേഷ്, സാഗരിക, സൈജു കുറുപ്പ് എന്നിവര്‍ ആലപിച്ച ‘പാപ്പച്ച…പാപ്പച്ച’ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. ആഗസ്റ്റ് നാലിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രം തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ല നിര്‍മ്മിക്കുന്നത്. ഒരു മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ പാപ്പച്ചന് എന്ന ഡ്രൈവറുടെ വ്യക്തിജീവിതത്തില്‍ അരങ്ങേറുന്ന സംഘര്‍ഷഭരിതങ്ങളായ ഏതാനും മുഹൂര്‍ത്തങ്ങളാണ് നര്‍മ്മത്തില്‍ പൊതിഞ്ഞ് ‘പാപ്പച്ചന് ഒളിവിലാണ്’ എന്ന ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അജു വര്‍ഗീസ്, വിജയരാഘവന്, ജഗദീഷ്, ജോണി ആന്റണി, ശിവജി ഗുരുവായൂര്‍, കോട്ടയം നസീര്‍, ജോളി ചിറയത്ത്, വീണ നായര്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ബി കെ ഹരിനാരായണന്, സിന്റോ സണ്ണി എന്നിവരുടെ വരികള്‍ക്ക് ഓസേപ്പച്ചന്‍ ഈണം പകരുന്നു.