സുരാജ് വെഞ്ഞാറമൂട് ചിത്രം ‘മദനോത്സവം’ തിയറ്ററുകളിലേക്ക് എത്തുകയാണ്. സുധീഷ് ഗോപിനാഥാണ് ചിത്രത്തിന്റെ സംവിധാനം. രതീഷ് ബാലകൃഷ്ണന് പൊതുവാളാണ് തിരക്കഥ. ‘മദനോത്സവം’ എന്ന സിനിമയിലെ പുതിയ ഒരു ഗാനം പുറത്തുവിട്ടു. ‘കാണാദൂരത്താണോ’ എന്ന ഒരു ഗാനമാണ് ഏപ്രില്‍ 14ന് വിഷു റിലീസായി പ്രഖ്യാപിച്ചിരിക്കുന്ന ‘മദനോത്സവ’ത്തിലേതായി പുറത്തുവിട്ടത്. ‘മദനന്’ എന്ന കഥാപാത്രമായാണ് സുരാജ് സിനിമയില്‍ എത്തുന്നത്. കോഴിക്കുഞ്ഞുങ്ങള്‍ക്ക് നിറം കൊടുക്കുന്ന ജോലി ചെയ്യുന്ന ‘മദന്റെ’ ജീവിതത്തിലെ ചില സംഭവവികാസങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ഇ സന്തോഷ് കുമാറിന്റെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാബു ആന്റണി, ഭാമ അരുണ്‍, രാജേഷ് മാധവന്, പി പി കുഞ്ഞികൃഷ്ണന്, രഞ്ജി കാങ്കോല്‍, രാജേഷ് അഴിക്കോടന്‍, ജോവല്‍ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രന് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.