വിനീത് ശ്രീനിവാസനും ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘കുറുക്കന്‍’ എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ‘ഈശ്വരന്‍ ലഞ്ചിന് പോയപ്പോള്‍’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ‘പാലാപ്പള്ളി’ഫെയിം അതുല്‍ നറുകരയാണ്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഉണ്ണി ഇളയരാജ ആണ്. ചിത്രം ജൂലൈ 27ന് തിയറ്ററുകളില്‍ എത്തും. കോടതികളില്‍ സ്ഥിരമായി കള്ളസാക്ഷി പറയാന്‍ എത്തുന്ന കൃഷ്ണന്‍ എന്ന ആളായാണ് ശ്രീനിവാസന്‍ എത്തുന്നത്. എസ്‌ഐയുടെ കഥാപാത്രമാണ് വിനീത് ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്. നര്‍മ്മത്തിന്റെ മേമ്പൊടിയോടെ ആണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാ സുബൈര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം നവാഗതനായ ജയലാല്‍ ദിവാകരനാണ് സംവിധാനം ചെയ്യുന്നത്. സുധീര്‍ കരമന, മാളവികാ മേനോന്‍, അന്‍സിബാ ഹസ്സന്‍, ഗൗരി നന്ദ, ശ്രുതി ജയന്‍, ശ്രീകാന്ത് മുരളി, അശ്വത് ലാല്‍, ജോജി, സംവിധായകന്‍ ദിലീപ് മേനോന്‍, ബാലാജി ശര്‍മ്മ, ജോണ്‍, കൃഷ്ണന്‍ നെടുമങ്ങാട്, അസീസ് നെടുമങ്ങാട്, നന്ദന്‍ ഉണ്ണി, അഞ്ജലി സത്യനാഥ് എന്നിവരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. മനോജ് റാം സിങ്ങിന്റേതാണ് തിരക്കഥ.