റോഷന്‍ മാത്യു, സ്വാസിക വിജയ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ‘ചതുര’ത്തിലെ ഗാനം റിലീസ് ചെയ്തു. പ്രശാന്ത് പിള്ള സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് സിത്താര കൃഷ്ണകുമാറും ശ്രീരാഗ് സജിയും ചേര്‍ന്നാണ്. വിനായക് ശശികുമാറിന്റേതാണ് വരികള്‍. ചിത്രത്തിന്റെ റിലീസിന് മുന്‍പ് തന്നെ ഈ ഗാനം പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. ചതുരം സംവിധാനം ചെയ്തത് സിദ്ധാര്‍ഥ് ഭരതന്‍ ആണ്. ശാന്തി ബാലചന്ദ്രന്‍, അലന്‍സിയര്‍ ലേ ലോപ്പസ്, നിഷാന്ത് സാഗര്‍, ലിയോണ ലിഷോയ്, ജാഫര്‍ ഇടുക്കി, ജിലു ജോസഫ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിദ്ധാര്‍ഥ് ഭരതനൊപ്പം വിനോയ് തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.