പ്രേക്ഷരേവരും ഏറ്റെടുത്ത ‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടന്‍ അല്‍ത്താഫ് സലീമും അനാര്‍ക്കലി മരിക്കാറും വീണ്ടും ഒന്നിക്കുന്ന ‘ഇന്നസെന്റ് ‘ എന്ന സിനിമയിലെ ‘അമ്പമ്പോ…’ എന്ന് തുടങ്ങുന്ന ഗാനം പുറത്ത്. രേഷ്മ രാഘവേന്ദ്ര ആലപിച്ചിരിക്കുന്ന നാടന്‍ ശൈലിയിലുള്ള ഗാനത്തിന്റെ അഡീഷനല്‍ കംപോസിഷന്‍ നിര്‍വ്വഹിച്ചിരിക്കുന്നത് ജെയ് സ്റ്റെല്ലാറാണ്. ഒക്ടോബറിലാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. സോഷ്യല്‍ മീഡിയ താരം ടാന്‍സാനിയന്‍ സ്വദേശിയായ കിലി പോള്‍ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയും കൂടിയായാണ് ‘ഇന്നസെന്റ് ‘ എത്തുന്നത്. സര്‍ക്കാര്‍ ഓഫീസിലെ നൂലാമാലകളും മറ്റുമൊക്കെയായി പ്രായഭേദമെന്യേ ചിരിച്ചാഘോഷിച്ച് കാണാന്‍ പറ്റുന്ന ചിത്രമാണ്. ജോമോന്‍ ജ്യോതിര്‍, അസീസ് നെടുമങ്ങാട്, മിഥുന്‍, നോബി, അന്ന പ്രസാദ്, ലക്ഷ്മി സഞ്ജു, വിനീത് തട്ടില്‍, അശ്വിന്‍ വിജയന്‍, ഉണ്ണി ലാലു തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ ഒരുമിക്കുന്നത്. സംവിധാനം സതീഷ് തന്‍വിയാണ്.