‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം സ്പയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന് നിര്‍മ്മിക്കുന്ന ‘മേനേ പ്യാര് കിയ’യുടെ ചിത്രീകരണം പൂര്‍ത്തിയായി. റൊമാന്റിക് കോമഡി ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ ഹൃദു ഹാറൂണ്‍, പ്രീതി മുകുന്ദന്,അഷ്കര്‍ അലി,മിദൂട്ടി,അര്‍ജ്യോ, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നവാഗതനായ ഫൈസല്‍ ഫസിലുദ്ദീന്‍ സംവിധാനം ചെയ്യുന്ന ‘ചിത്രത്തിന്റെ ചിത്രീകരണം മധുരയിലാണ് പൂര്‍ത്തിയായത്. ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാര്‍, റിഡിന് കിംഗ്സിലി,ത്രികണ്ണന്‍, മൈം ഗോപി, ബോക്സര്‍ ദീന, ജഗദീഷ് ജനാര്ദ്ദനന്, ജീവിത റെക്സ്, ബിബിന്‍ പെരുമ്പിള്ളി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. സ്റ്റാര്‍ എന്ന തമിഴ് ചിത്രത്തിലെ നായികാ വേഷത്തിലൂടെയും ‘ആസൈ കൂടൈ’ എന്ന സൂപ്പര്‍ ഹിറ്റ് മ്യൂസിക് വീഡിയോയിലെ പ്രകടനത്തിലൂടെയും ശ്രദ്ധ നേടിയ പ്രീതി മുകുന്ദന്റെ ആദ്യത്തെ മലയാള ചിത്രമാണ് ‘മേനേ പ്യാര് കിയ’.