കേരള നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്നുമുതൽ. 2023 – 24 ലെ ബജററിൻമേലുളള ധനാഭ്യർത്ഥനകൾ ചർച്ചചെയ്ത് പാസാക്കുകയാണു സമ്മേളനത്തിന്റെ പ്രധാന കാര്യക്രമം.
സഭയിൽ പ്രതിഷേധത്തോടെ തുടക്കം. ചോദ്യോത്തരവേളയിൽ പ്ലക്കാർഡുകളുയർത്തി പ്രതിപക്ഷ പ്രതിഷേധം. സഭയിൽ മാധ്യമ ക്യാമറകൾക്കുള്ള വിലക്ക് തുടരുന്നു. കഴിഞ്ഞ ദിവസം സഭയിൽ മാധ്യമങ്ങൾക്കുള്ള വിലക്ക് നീക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടിരുന്നു.
ഇന്ന് ധനവിനിയോഗ ബില്ലും സഭ പരിഗണിക്കും. ജനുവരി 23 ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയായിരുന്നു എട്ടാം സമ്മേളനം ആരംഭിച്ചത്. ഈ മാസം മൂന്നിന് ധനമന്ത്രി കെ.എൻ ബാലഗോപാൽ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ ബജററിൻ മേലുള്ള ചർച്ചകൾ പൂർത്തിയാക്കിയ ശേഷം ഒൻപതിന് സഭ താൽക്കാലികമായി പിരിയുകയായിരുന്നു. ബജറ്റിലെ നികുതി നിർദ്ദേശങ്ങൾക്കും ഇന്ധന സെസിനുമെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് സഭ വീണ്ടും ചേരുന്നത്.