വമ്പന്‍ ബജറ്റില്‍ നയന്‍താര ചിത്രം ‘മൂക്കുത്തി അമ്മന്‍’ രണ്ടാം ഭാഗം വരുന്നു. 100 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രം സുന്ദര്‍ സി. ആണ് സംവിധാനം ചെയ്യുന്നത്. റെജീന കസാന്‍ഡ്ര, മീന, അഭിനയ, യോഗി ബാബു, കൂള്‍ സുരേഷ്, ഉര്‍വശി, ദുനിയ വിജയ്, രാമചന്ദ്ര രാജു, അജയ് ഘോഷ്, സിങ്കം പുലി, വിച്ചു വിശ്വനാഥ്, ഇനിയ, മൈന നന്ദിനി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. മൂക്കുത്തി അമ്മന്‍ രണ്ടാം ഭാഗത്തിനായി നയന്‍താര കഴിഞ്ഞ ഒരു മാസമായി വ്രതത്തിലായിരുന്നു. നടി മാത്രമല്ല നടിയുടെ കുട്ടികളും വീട്ടിലുള്ള എല്ലാവരും വ്രതത്തിലാണ്. പാന്‍ ഇന്ത്യന്‍ റീലീസായാകും ചിത്രം എത്തുക. സുന്ദര്‍ സിയും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയിലും പ്രതീക്ഷ വലുതാണ്. നയന്‍താരയെ നായികയാക്കി 2020ല്‍ ആര്‍ജെ ബാലാജി സംവിധാനം ചെയ്ത സിനിമയാണ് മൂക്കുത്തി അമ്മന്‍. ബാലാജി തന്നെ തിരക്കഥ എഴുതിയ സിനിമ ഹോട്ട്സ്റ്റാറിലൂടെ നേരിട്ടു റിലീസ് ചെയ്യുകയായിരുന്നു.