തിരുവനന്തുരത്ത് വെഞ്ഞാറമൂട്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. കാറിന്റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു. കാറിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. തീ പടരുന്നത് ശ്രദ്ധയിൽ പെട്ട ഉടൻ തന്നെ ഡ്രൈവർ വാഹനം നിർത്തി ഇറങ്ങി ഓടി. ഇതിന് പിന്നാലെ തീ പടർന്നു. യാത്രികൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ആററിങ്ങലിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വെഞ്ഞാറമൂട് നിന്നും ഫയർഫോഴ്സ് യൂണീറ്റ് എത്തിയാണ് തീ അണച്ചത്.
ഓടി കൊണ്ടിരുന്ന കാറിന് തീ പിടിച്ചു
