4000 കോടിയുടെ വികസന പദ്ധതികള്‍ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിന്റെ വികസനാഘോഷത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പത്തുവര്‍ഷത്തിനിടെ ഷിപ്പിങ് മേഖലയില്‍ ഉണ്ടായത് വന്‍ കുതിച്ചുചാട്ടമാണെന്നും പദ്ധതികള്‍ കേരളത്തിലെ വികസനത്തിന്റെ നാഴികക്കല്ലാകുമെന്നും ചരക്കുകപ്പലുകള്‍ക്ക് കാത്തുകിടക്കേണ്ട സാഹചര്യം ഒഴിവായെന്നും, കപ്പല്‍ അറ്റകുറ്റപ്പണികള്‍ക്ക് വിദേശരാജ്യങ്ങളെ ആശ്രയിക്കുന്ന സാഹചര്യം ഒഴിവാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.