അവയവ കച്ചവടക്കേസില്‍ പൊലീസ് അന്വേഷണം കൂടുതൽ ഊർജിതമാക്കി . കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുo. കഴിഞ്ഞ ദിവസം അറസ്റ്റിലായ സജിത്തില്‍ നിന്ന് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വഷണസംഘത്തിന് ലഭിച്ചു എന്ന് എറണാകുളം റൂറൽ എസ്പി അറിയിച്ചു. രണ്ടു പേരാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്. അവയവ കടത്തിനു സാമ്പത്തിക ഇടപാടിന് നേതൃത്വം നല്‍കിയതിനാണ് സജിത്ത് ശ്യാം പിടിയിലാകുന്നത്. എന്നാല്‍ ഇവര്‍ക്ക് മുകളില്‍ ഒരാളുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. രാജ്യാന്തര അവയവ മാഫിയയിലെ മുഖ്യ സൂത്രധാരനായി കേരളത്തിനകത്തും പുറത്തും പൊലീസ് വലവിരിച്ചു കഴിഞ്ഞു.