saji 5

ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയതിനു തെളിവില്ലെന്നു പറഞ്ഞ് മുന്‍മന്ത്രി സജി ചെറിയാനെതിരായ അന്വേഷണം പോലീസ് അവസാനിപ്പിച്ചു.ഇത് ചൂണ്ടിക്കാട്ടി പരാതിക്കാരൻ അഡ്വ.ബൈജു നോയലിന് പോലീസ് നോട്ടീസ് നൽകി.ന്നാഎന്നാൽ കേസ് അവസാനിപ്പിക്കുന്നതിന് അന്തിമതീരുമാനമായിട്ടില്ല എന്നാണ് പോലീസിന്റെ ഭാഷ്യം. ഇതുവരെയുള്ള അന്വേഷണ വിവരങ്ങൾ ചൂണ്ടിക്കാട്ടി ഗവണ്മെന്റ് പ്ലീഡർക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും ജി പി യുടെ നിർദ്ദേശപ്രകാരമാവും തുടർനടപടികൾ സ്വീകരിക്കുകയെന്നും പോലീസ് പറഞ്ഞു.

മല്ലപ്പള്ളി പ്രസംഗത്തില്‍ കോടതി ഉത്തരവനുസരിച്ചാണ് പൊലീസ് കേസെടുത്തത്. വിവാദമായതോടെ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്ന കേസിലാണ് പോലീസ് ഒത്തുകളിച്ചത്. വീഡിയോ തെളിവായി ഉണ്ടായിട്ടും പോലീസ് അന്വേഷണം അട്ടിമറിച്ചെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും പരാതിക്കാരന്‍.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *