ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ മാര്‍ക് ലംബോര്‍ഗിനി അതിന്റെ ജനപ്രിയ ഉറുസ് എസ്യുവിയുടെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് പതിപ്പായ ഉറുസ് എസ്ഇ അവതരിപ്പിച്ചു. ഈ മോഡല്‍ ലംബോര്‍ഗിനിയുടെ രണ്ടാമത്തെ ഹൈബ്രിഡ് ഓഫറാണ്. ഇതില്‍ സ്റ്റാന്‍ഡേര്‍ഡ് ഉറൂസ് എസ് വേരിയന്റിനേക്കാള്‍ ഗണ്യമായ നവീകരണം അവതരിപ്പിക്കുന്നു. അതിന്റെ രൂപകല്പനയെക്കുറിച്ച് പറയുമ്പോള്‍, ഉറുസ് എസ്ഇ അതിന്റെ മുന്‍ഗാമികളില്‍ നിന്ന് വ്യത്യസ്തമാക്കുന്ന നിരവധി അപ്‌ഡേറ്റുകള്‍ ഉള്‍ക്കൊള്ളുന്നു. ഉറൂസ് എസില്‍ കാണപ്പെടുന്ന 4.0-ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് വി8 എഞ്ചിന്‍ ഉറൂസ് എസ്ഇ നിലനിര്‍ത്തുന്നു. എന്നാല്‍ ഇത് ഒരു പ്ലഗ്-ഇന്‍ ഹൈബ്രിഡ് സിസ്റ്റവുമായി സംയോജിപ്പിക്കുന്നതിന് വിപുലമായി പുനര്‍-എഞ്ചിനിയറിംഗ് ചെയ്തിട്ടുണ്ട്. ഈ സിസ്റ്റത്തില്‍ 25.9കിലോവാട്ട്അവര്‍ ലിഥിയം-അയണ്‍ ബാറ്ററി പാക്കും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സില്‍ സംയോജിപ്പിച്ചിട്ടുള്ള ഒരു ഇലക്ട്രിക് മോട്ടോറും ഉള്‍പ്പെടുന്നു. പവര്‍ട്രെയിന്‍ ആകര്‍ഷണീയമായ 800 ബിഎച്ച്പിയുടെയും 950 എന്‍എം ടോര്‍ക്കും സംയോജിത പവര്‍ ഔട്ട്പുട്ട് ഉത്പാദിപ്പിക്കുന്നു. ഉറുസ് എസ്ഇയെ അതിന്റെ സെഗ്മെന്റിലെ ഏറ്റവും ശക്തമായ എസ്യുവികളിലൊന്നാക്കി മാറ്റുന്നു. ഉറുസ് എസ്ഇയുടെ ഒരു ശ്രദ്ധേയമായ സവിശേഷത അതിന്റെ 60 കിലോമീറ്റര്‍ റേഞ്ചാണ്. മണിക്കൂറില്‍ പൂജ്യം മുതല്‍ 100 കി.മീ വേഗതയില്‍ വെറും 3.4 സെക്കന്‍ഡിനുള്ളില്‍ 312 കി.മീ വേഗതയില്‍ കുതിക്കാന്‍ ഇതിന് കഴിയും.