സിപിഎമ്മിന്റെ തകര്‍ച്ചയുടെ തുടക്കമാണ് ഈ വിജയമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പുതുപ്പള്ളിയിലെ ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് പറഞ്ഞ എം.വി ഗോവിന്ദന് എവിടെയെന്നും , മലക്കം മറിയല്‍ വിദഗ്ധനാണ് ഗോവിന്ദനെന്നും പിണറായി വിജയന്റെ കുഴലൂത്തുകാരനായി പാര്‍ട്ടി സെക്രട്ടറി അധഃപതിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയിലെ ഉത്തമരായ കമ്യൂണിസ്റ്റുകളുടെ വോട്ട് യുഡിഎഫിന് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.