ജപ്പാനീസ് കാര്‍ ബ്രാന്‍ഡായ ഹോണ്ട കാര്‍സ് ഇന്ത്യ തെരഞ്ഞെടുത്ത മോഡലിന് വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ചു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, 5-ാം ജനറേഷന്‍ സിറ്റി സെഡാന് 73,000 രൂപ വരെയാണ് ഓഫര്‍ വില പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ആനുകൂല്യങ്ങളില്‍ 10,000 രൂപ ക്യാഷ് കിഴിവ് അല്ലെങ്കില്‍, 10,946 രൂപ വരെയുള്ള സൗജന്യ ആക്‌സസറികള്‍ എന്നിവയും ഉള്‍പ്പെടുന്നുണ്ട്. ഉപഭോക്തൃ ലോയല്‍റ്റി ബോണസായി 5,000 രൂപയാണ് ലഭിക്കുക. ഒരു ഹോണ്ട കാര്‍ എക്‌സ്‌ചേഞ്ച് ചെയ്താല്‍ 20,000 രൂപ വരെ ബോണസായി ലഭിക്കും. 8000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ 10,000 രൂപയുടെ കാര്‍ എക്‌സ്‌ചേഞ്ച് ബോണസുമുണ്ട്. ലൂണാര്‍ സില്‍വര്‍ മെറ്റാലിക്, റേഡിയന്റ് റെഡ് മെറ്റാലിക്, മെറ്റിറോയിഡ് ഗ്രേറ്റ് മെറ്റാലിക്, ഗോള്‍ഡന്‍ ബ്രൗണ്‍ മെറ്റാലിക്, ഓബ്‌സിഡിയന്‍ ബ്ലൂ പേള്‍ എന്നിങ്ങനെ 6 മോണോടോണ്‍ നിറങ്ങളിലാണ് ഈ മോഡല്‍ ലഭ്യമാകുക. 11.57 ലക്ഷം രൂപ മുതല്‍ 16.05 ലക്ഷം രൂപ വരെയാണ് 5-ാം ജനറേഷന്‍ സിറ്റി സൈഡാന്റെ എക്‌സ് ഷോറൂം വില.