റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 ന്റെ പുതിയ പതിപ്പ് വിപണിയില്‍. 1.73 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. ക്ലാസിക്ക് 350നെക്കാള്‍ ഏകദേശം 19,000 രൂപ കുറവും ഹണ്ടറിനെക്കാള് 24,000 രൂപ കൂടുതലുമാണ് ബുള്ളറ്റ് 350ന്. പുതിയ മോഡലിന്റെ മിലിറ്ററി റെഡ്, മിലിറ്ററി ബ്ലാക് നിറങ്ങള്‍ക്ക് 1,73,562 രൂപയും സ്റ്റാന്റേര്‍ഡ് മെറൂണ്‍, സ്റ്റാന്റേര്‍ഡ് ബ്ലാക്ക് നിറങ്ങള്‍ക്ക് 1,97,436 രൂപയും ബ്ലാക് ഗോള്ഡിന് 2,15,801 രൂപയുമാണ് വില. അടിസ്ഥാന വകഭേദമായ മിലിറ്ററിയില്‍ പിന്നില്‍ ഡ്രം ബ്രേക് ഉപയോഗിക്കുമ്പോള്‍ ഉയര്‍ന്ന വകഭേദങ്ങള്‍ക്ക് പിന്നില്‍ ഡിസ്ക് ബ്രേക്കാണ്. 349 സിസി ജെ പ്ലാറ്റ്ഫോം എന്‍ജിനാണ് പുതിയ ബുള്ളറ്റില്‍. ഇതോടെ റോയല്‍ എന്ഡീല്ഡിന്റെ എല്ലാ 350 ബൈക്കുകളും ജെ പ്ലാറ്റ്ഫോമിലേക്ക് മാറി. 20 ബിഎച്ച്പി കരുത്തും 27 എന്‍എം ടോര്‍ക്കുമുണ്ട് ഈ എന്ജിന്. ഹണ്ടര്‍ 350, ക്ലാസിക് 350, മീറ്റിയോര്‍ 350 തുടങ്ങിയ മോഡലുകളിലെ ജെ പ്ലാറ്റ്ഫോം ആര്കിടെക്ച്ചറില് തന്നെയാണ് പുതിയ ബുള്ളറ്റിന്റെ നിര്‍മാണം. മുന്നില്‍ 300 എംഎം ഡിസ്ക് ബ്രേക്കും പിന്നില്‍ 270 എംഎം ഡിസ്ക്കും ഉപയോഗിക്കുന്നു.