തരംഗമായി മാറിയ ‘സ്തുതി’ ഗാനത്തിന് പിന്നാലെ ‘ബോഗയ്ന്‍വില്ല’യിലെ പുതിയ പാട്ട് റിലീസ് ചെയ്തു. ‘മറവികളെ പറയൂ…’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇതിന്റെ ലിറിക്ക് വീഡിയോ പുറിത്തിറങ്ങിയിരുന്നു. കുഞ്ചാക്കോ ബോബന്, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമല്‍ നീരദ് ഒരുക്കുന്ന ചിത്രം ഒക്ടോബര്‍ 17നാണ് തിയേറ്ററുകളിലെത്തുന്നത്. സിനിമയിലേതായി ആദ്യം പുറത്തിറങ്ങിയ ‘സ്തുതി’ എന്ന ഗാനം യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം നേടിയതിന് പിന്നാലെയാണ് ഇപ്പോള്‍ രണ്ടാമത്തെ ഗാനം എത്തിയിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് സുഷിന് ശ്യാം ഈണം നല്കി മധുവന്തി നാരായണന് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഷറഫുദ്ദീന്, വീണ നന്ദകുമാര്‍, ശ്രിന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ ചിത്രത്തിലുണ്ട്.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan