വില്‍പ്പന വീണ്ടും കൂട്ടാന്‍ ബലേനോയുടെ പുതിയ റീഗല്‍ എഡിഷന് പുറത്തിറക്കിയിരിക്കുകയാണ് മാരുതി സുസുക്കി. പരിമിത കാലത്തേക്ക് മാത്രമേ ഈ പതിപ്പ് വാങ്ങാന്‍ കഴിയൂ. ഇതില്‍ ഓട്ടോമാറ്റിക്, സിഎന്‍ജി ഓപ്ഷനുകള്‍ ഉള്‍പ്പെടുന്നു. മാരുതി ബലേനോയുടെ സിഎന്‍ജി പതിപ്പ് 30.61 കിമി/കിലോഗ്രാം മൈലേജ് നല്കുന്നു. കാറിന്റെ പെട്രോള്‍ പതിപ്പ് ലിറ്ററിന് 22.35 മുതല്‍ 22.94 കിലോമീറ്റര്‍ വരെ മൈലേജ് നല്കുന്നു. ഇതിന് 1197 സിസി, 4-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് ഉണ്ട്, ഇത് 6000 ആര്‍പിഎമ്മില്‍ 88.5 ബിഎച്ച്പി പവറും 4400 ആര്‍പിഎമ്മില്‍ 113 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നു. ഈ എഞ്ചിന് 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായോ 5-സ്പീഡ് എഎംടിയുമായോ ഘടിപ്പിച്ചിരിക്കുന്നു. നിലവില്‍ ബലേനോയ്ക്ക് 6.60 ലക്ഷം മുതല്‍ 9.80 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില മുടക്കേണ്ടി വരിക. റീഗല്‍ എഡിഷനൊപ്പം ആല്‍ഫ വേരിയന്റിന് അധികമായി 45,820 രൂപയും, സീറ്റയ്ക്ക് 50,428 രൂപയും, ഡെല്‍റ്റയ്ക്ക് 49,990 രൂപയും, സിഗ്മയ്ക്ക് 60,199 രൂപയും അധികമായി മുടക്കിയാല്‍ മതിയാവും.