ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ കാവസാക്കി തങ്ങളുടെ പുതിയ മോട്ടോര്‍സൈക്കിള്‍ നിഞ്ച ഇസെഡ്എക്‌സ് -4ആര്‍ ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. ആകര്‍ഷകമായ രൂപവും കരുത്തുറ്റ എഞ്ചിനും സജ്ജീകരിച്ചിരിക്കുന്ന ഈ ബൈക്കിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 8.49 ലക്ഷം രൂപയാണ്. 399 സിസി ഇന്‍ലൈന്‍-4 എഞ്ചിനുള്ള രാജ്യത്തെ ആദ്യത്തെ ബൈക്കാണിത്. വില കൂടുതലാണെങ്കിലും കമ്പനി ഈ ബൈക്കില്‍ നൂതന സവിശേഷതകളും സാങ്കേതികവിദ്യയും വാഗ്ദാനം ചെയ്യുന്നു. ലോകോത്തര സൂപ്പര്‍ബൈക്കായാണ് നിഞ്ച ഇസെഡ്എക്‌സ് -4ആര്‍ കമ്പനി വികസിപ്പിച്ചിരിക്കുന്നതെന്ന് കവാസാക്കി പറയുന്നു. 399 സിസി ശേഷിയുള്ള ലിക്വിഡ് കൂള്‍ഡ് ഇന്‍ലൈന്‍-4 സിലിണ്ടര്‍ എഞ്ചിനാണ് ഈ ബൈക്കിന്റെ ഹൃദയം. ഈ എഞ്ചിന്‍ 80 എച്ച്പി ശക്തമായ പവര്‍ സൃഷ്ടിക്കുന്നു. കാവസാക്കി ഈ ബൈക്കിന്റെ അടിസ്ഥാന വേരിയന്റ് മാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. സ്പോര്‍ട്ട്, റോഡ്, റെയിന്‍, കസ്റ്റമൈസ്ഡ് റൈഡര്‍ മോഡ് എന്നിവ ഉള്‍പ്പെടുന്ന മൊത്തം നാല് റൈഡിംഗ് മോഡുകള്‍ ഈ ബൈക്കില്‍ ലഭ്യമാണ്. ഒരു മെറ്റാലിക് സ്പാര്‍ക്ക് ബ്ലാക്ക് നിറത്തില്‍ മാത്രമേ ഈ ബൈക്ക് ലഭ്യമാകൂ.