ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഉത്സവ സീസണിന് മുന്നോടിയായി പുതിയ ആക്ടിവ ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കി. പുതിയ ഹോണ്ട ആക്ടിവ ലിമിറ്റഡ് എഡിഷന്‍ ഡിഎല്‍എക്‌സ്, സ്മാര്‍ട്ട് എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. യഥാക്രമം 80,734 രൂപയും 82,734 രൂപയുമാണ് ഇവയുടെ വില. ബുക്കിംഗുകള്‍ ഇപ്പോള്‍ തുറന്നിരിക്കുന്നു. പുതിയ ലിമിറ്റഡ് എഡിഷന്‍ രാജ്യത്തുടനീളമുള്ള എല്ലാ ഹോണ്ട റെഡ് വിംഗ് ഡീലര്‍ഷിപ്പുകളിലും പരിമിത കാലത്തേക്ക് ലഭ്യമാകും. പുതിയ ഹോണ്ട ആക്ടിവ ലിമിറ്റഡ് എഡിഷന്‍ ഡിസൈന്‍ മെച്ചപ്പെടുത്തലുകളോടെയാണ് എത്തുന്നത്. ആക്ടിവ 3ഡി എംബ്ലത്തിന് പ്രീമിയം ബ്ലാക്ക് ക്രോം ഗാര്‍ണിഷ് ലഭിക്കുന്നു, പിന്നിലെ ഗ്രാബ് റെയിലിന് ബോഡി കളര്‍ ഡാര്‍ക്ക് ഫിനിഷ് ഉണ്ട്. പുതിയ ഹോണ്ട ആക്ടിവ ലിമിറ്റഡ് എഡിഷന്‍ രണ്ട് ആകര്‍ഷകമായ കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ് – മാറ്റ് സ്റ്റീല്‍ ബ്ലാക്ക് മെറ്റാലിക്, പേള്‍ സൈറന്‍ ബ്ലൂ. ഡിഎല്‍എക്‌സ് വേരിയന്റില്‍ അലോയ് വീലുകള്‍ ഘടിപ്പിച്ചിരിക്കുന്നു, അതേസമയം ടോപ്പ്-സ്‌പെക്ക് വേരിയന്റില്‍ ഹോണ്ടയുടെ സ്മാര്‍ട്ട് കീ ഉണ്ട്. 7.64ബിഎച്പി കരുത്തും 8.9എന്‍എം ടോര്‍ക്കും വികസിപ്പിക്കുന്ന 109.51സിസി, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് സ്‌കൂട്ടറിന് കരുത്തേകുന്നത്.